ചാരുംമൂട്: താമരക്കുളം നെടിയാണിക്കൽ ദേവീക്ഷേത്രത്തിലും പണയിൽ ദേവീക്ഷേത്രത്തിലും അശ്വതി മഹോത്സവം ഇന്ന് നടക്കും.
രാവിലെ 7 ന് തിരുവാഭരണ ദർശന ചടങ്ങ് നടക്കും. വൈകിട്ട് 3 നാണ് അശ്വതി കെട്ടുകാഴ്ച.
ക്ഷേത്രവുമായി ബന്ധപ്പെട്ട കരകളും കെട്ടുത്സവ സമിതികളും അണിയിച്ചൊരുക്കുന്ന നന്ദികേശൻമാരും അലങ്കരിച്ച ഗജവീരന്മാരും അണിനിരക്കും. 6 ന് ആറാട്ടുബലി, 6.30 ന് ആറാട്ടെഴുന്നള്ളത്ത്, രാത്രി 8 ന് ആറാട്ടു വരവ്, കൊടിയറക്ക്, 11 ന് നൃത്തനാടകം.
പണയിൽ ദേവീവിക്ഷേത്രത്തിൽ 9.30 ന് ആനയൂട്ട്, വൈകിട്ട് 5 ന് കെട്ടുത്സവം. കരകളുടെയും കെട്ടുത്സവ സമിതികളുടെയും കെട്ടുകാഴ്ചകളായ ജോഡിക്കാളകളും അലങ്കരിച്ച ഗജവീരന്മാരും അണിനിരക്കും.6.30 ന് ദീപക്കാഴ്ച, രാത്രി 7.30 ന് സേവ, 8.30 ന് ഗാനമേള.