ഹരിപ്പാട്: എൽ.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ.എ.എം.ആരിഫിന്റെ ഹരിപ്പാട് അസംബ്ലി മണ്ഡലത്തിലെ രണ്ടാംഘട്ട പര്യടനം സി.പി.എം ജില്ലാ സെക്രട്ടറി ആർ.നാസർ ഉദ്ഘാടനം ചെയ്തു. പല്ലന മേഖല തിരഞ്ഞെടുപ്പ് കമ്മിറ്റി പ്രസിഡന്റ് കെ.രാമകൃഷ്ണൻ അദ്ധ്യക്ഷനായി. സെക്രട്ടറി എസ് .സുനു സ്വാഗതം പറഞ്ഞു. സി.പി.എം ജില്ലാ സെക്രട്ടേറിയേറ്റംഗം അഡ്വ.ജി .ഹരിശങ്കർ, എം.സത്യപാലൻ , ടി.കെ.ദേവകുമാർ, എൻ.സജീവൻ , സി.ശ്രീകുമാർ ഉണ്ണിത്താൻ, വി.കെ.സഹദേവൻ, കെ.കാർത്തികേയൻ, പി.ഗോപിനാഥൻ നായർ , ഡി.രാജൻ, സി .പ്രസാദ് , എ.ശോഭ , അഡ്വ.എൻ.എസ് നായർ, സുരേഷ് കുമാർ ഹരിപ്പാട് എന്നിവർ പങ്കെടുത്തു. പല്ലന കുമാരകോടിയിൽ നിന്ന് ആരംഭിച്ച പര്യടനം കരുവാറ്റ പീടികയിൽ ലക്ഷം വീട് കോളനിയിൽ സമാപിച്ചു. വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ സി.പ്രസാദ് , സി.രത്നകുമാർ , അഡ്വ.ടി.എസ് താഹ , കെ .എൻ തമ്പി, പി .കെ ഗോപിനാഥൻ , ആർ.മനോജ്,ബി.കൃഷ്ണകുമാർ, അഡ്വ.എം.എം അനസ് അലി, എസ്.സുരേഷ് കുമാർ , അഡ്വ.അരുൺ ചന്ദ്രൻ, എം.ശിവപ്രസാദ്, ഇ.ബി വേണുഗോപാൽ, എ.ശോഭ, സി.വി രാജീവ്, യു.ദിലീപ് എന്നിവർ സംസാരിച്ചു.