tur

തുറവൂർ : ബൈക്കിൽ സഞ്ചരിക്കവേ കാറിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന കോൺഗ്രസ് പ്രാദേശിക നേതാവ് മരിച്ചു. കോൺഗ്രസ് കോടംതുരുത്ത് ഈസ്റ്റ് മണ്ഡലം കമ്മിറ്റി പ്രസിഡന്റ് കോടംതുരുത്ത് പഞ്ചായത്ത് 10-ാം വാർഡ് തെക്കേ മണലിൽ വീട്ടിൽ പി.ശശിധരനാണ് (60) മരിച്ചത്. ദേശീയപാതയിൽ ചന്തിരൂർ യൂണിയൻ ബാങ്ക് ശാഖയ്ക്ക് സമീപം കഴിഞ്ഞ ഒന്നിന് വൈകിട്ട് മൂന്നോടെയായിരുന്നു അപകടം. തിരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങളിൽ പങ്കെടുത്ത ശേഷം അരൂരിലേക്ക് പോകുന്നതിനിടെ ബൈക്കിന്റെ പിന്നിൽ കാറിടിക്കുകയായിരുന്നു. കൊച്ചിയിലെ സ്വകാര്യാശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ രാവിലെ 10നാണ് മരിച്ചത്. സംസ്ക്കാരം ഇന്ന് രാവിലെ 9 ന് വീട്ടുവളപ്പിൽ.ഭാര്യ:ആശ. മക്കൾ: ശ്രീലക്ഷ്മി, പാപ്പി ലക്ഷ്മി. മരുമകൻ: അഭിജിത്ത്.