മാവേലിക്കര: തഴക്കര ദേവീ, മഹാദേവർ ക്ഷേത്രത്തിലെ അശ്വതി മഹോത്സവം ഇന്ന് നടക്കും. രാവിലെ 8ന് ഭാഗവത പാരായണം. 10ന് ദേവി​ദേവന്റെ കെട്ടുത്സവ സന്ദർശനം. വൈകിട്ട് 4ന് കെട്ടുകാഴ്ച വരവും ആറാട്ടു ഘോഷയാത്രയും. വഴുവാടി കിരാതൻകാവ് ക്ഷേത്രകടവിലെ ആറാട്ടിന് ശേഷം തഴക്കര ഉമാമഹേശ്വര ക്ഷേത്രത്തിൽ നിന്നും താലപ്പൊലി വാദ്യമേളങ്ങളോടെ തിരികെ ക്ഷേത്രത്തിലെത്തിച്ചേരും. തുടർന്ന് തൃക്കൊടിയിറക്ക്, ദീപാരാധന, രാത്രി 9.30ന് തിരുവാതിര, 10ന് നൃത്തം, 11ന് നാ​ടകം.