
ചേർത്തല:കരപ്പുറത്തിന്റെ കാർഷിക മേഖലയ്ക്കു പുത്തൻ ഉണർവ് നൽകി കരപ്പുറം ഗ്രീൻസ് കൃഷി കൂട്ടത്തിന്റെ നേതൃത്വത്തിൽ കാർഷിക വിപണന കേന്ദ്രം തുറന്നു.ദേശീയപാതയിൽ മതിലകം ആശുപത്രിക്ക് തെക്ക് ഭാഗത്തായി ആരംഭിച്ച വിപണ കേന്ദ്രത്തിന്റെ ഉദ്ഘാടനം മുതിർന്ന കർഷകൻ ശേഖരൻ നിർവഹിച്ചു. പ്രസിഡന്റ് വി.എസ്.ബൈജു അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.ആർ.ഷിനാസ് സ്വാഗതം പറഞ്ഞു. തണ്ണീർമുക്കം പഞ്ചായത്തിലെ മുതിർന്ന ജൈവകർഷകനായ ഉണ്ണികൃഷ്ണ കൈമൾ ആദ്യ വില്പനനടത്തി. ചേർത്തല മേഖലയിലെ കർഷകർ ഉത്പാദിപ്പിക്കുന്ന സുരക്ഷിത ഭക്ഷ്യ ഉത്പന്നങ്ങൾക്ക് ന്യായവില ലഭ്യമാക്കുന്നതിനുവേണ്ടിയാണ് ഈ വിപണി. പഴം,പച്ചക്കറി,തേങ്ങ,കിഴങ്ങുവർഗങ്ങൾ,അരി ,പയർവർഗങ്ങൾ,ഇഞ്ചി മഞ്ഞൾ,ചെറുധാന്യങ്ങൾ,പൂക്കൾ എന്നിവ കർഷകർക്ക് ഈ സംവിധാനത്തിലൂടെ വിപണനം നടത്താം. ചേർത്തല മേഖലയിലെ രണ്ടായിരത്തോളം വരുന്ന ചെറുകിട നാമമാത്ര കർഷകർക്ക് അവരുടെ ഉത്പന്നങ്ങൾ ന്യായ വിലയ്ക്ക് വിൽക്കുന്നതിനുള്ള സൗകര്യം ഒരുക്കുന്നതിനാണ് ഈ വിപണി പ്രഥമ പരിഗണന നൽകുന്നത്. മികച്ച വിപണി ലഭ്യമാക്കി എല്ലാ സീസണിലും മികച്ച അടിസ്ഥാന വില ലഭ്യമാക്കുകയെന്ന ലക്ഷ്യംകൂടി മുൻനിർത്തിയാണു ഈ സമിതി ആരംഭിച്ചിട്ടുള്ളതെന്ന് ഭാരവാഹികൾ അറിയിച്ചു.