മാവേലിക്കര: രാജ്യത്തെ മുഴുവൻ പൗരന്മാരും തങ്ങളുടെ വോട്ടവകാശം ബുദ്ധിപൂർവ്വമായി വിനിയോഗിക്കണമെന്ന് ഭാരതീയ അഭിഭാഷക പരിഷത്തിന്റെ മാവേലിക്കരയിൽ ചേർന്ന സംസ്ഥാന കൗൺസിൽ യോഗം ആഹ്വാനം ചെയ്തു. മാവേലിക്കര ബഥനി ജീവാരാം കൺവെൻഷൻ സെന്ററിൽ നടന്ന യോഗം ആർ.എസ്.എസ് ദക്ഷിണ ക്ഷേത്ര പ്രചാരക് പി.എൻ.ഹരികൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു. അഡ്വ.സി.കെ ശ്രീനിവാസൻ അധ്യക്ഷനായി.
സമാപനസഭ അഭിഭാഷക പരിഷത്ത് ദേശീയ ഉപാദ്ധ്യക്ഷൻ അഡ്വ.ആർ.രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. സംഘടനാ സഭയിൽ അഡ്വ.കെ.ഹരിദാസ്, പ്രമേയ സഭയിൽ അഡ്വ.എം.എസ് കിരൺ, സമാപന സഭയിൽ അഡ്വ.എൻ ശങ്കർ റാം എന്നിവർ അദ്ധ്യക്ഷരായി. സംഘടനാ ചർച്ചയ്ക്ക് ജനറൽ സെക്രട്ടറി അഡ്വ.ബി.അശോക് നേതൃത്വം നൽകി. സ്വാഗത സംഘം ചെയർമാൻ അഡ്വ.അനിൽ വിളയിൽ, അഡ്വ.സതീഷ് പദ്മനാഭൻ, അഡ്വ.കെ.വി അരുൺ, അഡ്വ.പി.അരുൾ, അഡ്വ.ആർ.ഹേമ, അഡ്വ.പി.കെ വിജയകുമാർ, അഡ്വ.ലിഷ പ്രദീപ്, അഡ്വ.ലത എന്നിവർ സംസാരിച്ചു.