
തുറവൂർ: എൻ.ഡി.എ സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രന്റെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം സംഘടിപ്പിച്ച എൻ.ഡി.എ അരൂർ മണ്ഡലം കൺവെൻഷൻ ബി.ജെ.പി ദേശീയ സമിതി അംഗം ശ്രീനഗരി രാജൻ ഉദ്ഘാടനം ചെയ്തു. ബി.ജെ.പി അരൂർ മണ്ഡലം പ്രസിഡന്റ് എൻ.രൂപേഷ് പൈ അദ്ധ്യക്ഷനായി. ബി.ഡി.ജെ.എസ് ജില്ലാ പ്രസിഡന്റ് ടി.അനിയപ്പൻ മുഖ്യപ്രഭാഷണം നടത്തി. വെള്ളിയാകുളം പരമേശ്വരൻ, അഡ്വ.ബി.ബാലാനന്ദൻ, സി.എ. പുരുഷോത്തമൻ,ഷിജേഷ് ജോസഫ്, അനിൽകുമാർ, അഡ്വ.രവീന്ദ്രൻ, കെ.എം. മണിലാൽ, ജയചിത്ര, അനുമോൾ, ആർ ജയേഷ്, ജയസുധ, ബിജു പി.മൂലയിൽ, എസ്.വി. അനിൽകുമാർ തുടങ്ങിയവർ സംസാരിച്ചു