ആലപ്പുഴ : തുമ്പോളി ശ്രീ അയ്യപ്പ ക്ഷേത്രത്തിലെ പ്രതിഷ്ഠാ വാർഷിക മഹോത്സവം (മീന മകയിര മഹോത്സവം) ഇന്ന് മുതൽ 13 വരെ നടക്കും. ഭാഗവതപാരായണം, കളഭവും വിളക്കും, നവ കലശാഭിഷേകം, അഷ്ടാഭിഷേകം, തിരുമുൽക്കാഴ്ച, അഷ്ടാഭിഷേകം, പൂമൂടൽ, അന്നദാനം, ഭക്തിഗാന സുധ, തുരുവാതിരകളി, നാട്ടു താലപ്പൊലി എന്നിവയുണ്ടാകും.13 ന് രാവിലെ 10ന് നവകലശാഭിഷേകത്തിന്

ജയതുളസീധരൻ തന്ത്രി മുഖ്യകാർമ്മികത്വം വഹിക്കും. വിഷ്ണു പൊന്നാടാണ് ക്ഷേത്രം മേൽശാന്തി.