ആലപ്പുഴ :എലിവേറ്റഡ് ഹൈവേയിൽ കാറുകൾ കൂട്ടിയിടിച്ചു മറിഞ്ഞു. കാറിലുണ്ടായിരുന്നവർ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.

ഹരിപ്പാട് നിന്നും എറണാകുളം ഭാഗത്തേയ്ക്ക് പോവുകയായിരുന്ന താമല്ലാക്കൽ സ്വദേശി സുഭഗൻ ഓടിച്ചിരുന്ന വാഗണർ കാറും എറണാകുളത്ത് നിന്ന് കൊല്ലത്തേയ്ക്ക് വരികയായിരുന്ന പന്തളം സ്വദേശി അലക്സാണ്ടർ ജോൺ ഓടിച്ചിരുന്ന എർട്ടിഗ കാറും തമ്മിലാണ് ഇടിച്ചത്. തിങ്കളാഴ്ച രാവിലെയായിരുന്നു അപകടം.