ambala

അമ്പലപ്പുഴ: ഗജരാജൻ അമ്പലപ്പുഴ വിജയകൃഷ്ണന്റെ ഓർമ്മ ദിനത്തിൽ 'കൃഷ്ണന്റെ ഗോപികമാർ' വാട്സാപ്പ് കൂട്ടായ്മയുടെ നേതൃത്വത്തിൽ ക്ഷേത്രക്കുളത്തിനു ചുറ്റും, കിഴക്കേ നടയിലും, ആൽത്തറയിലും നെയ് വിളക്കുകൾ തെളിച്ചു. തുടർന്ന് അനുസ്മരണവും നടത്തി. കൃഷണന്റെ ഉത്സവ എഴുന്നള്ളത്തുകൾക്ക് തിടമ്പേറ്റിയിരുന്നത് വിജയകൃഷ്ണനായിരുന്നു. 54 കാരനായ വിജയകൃഷ്ണൻ 2021 ഏപ്രിൽ 8നാണ് ചരിഞ്ഞത്. ഗ്രൂപ്പ് അഡ്മിൻ മാരായ ഗംഗ പ്രതാപ് ,രമ്യ ജയകുമാർ, അംബിക ബാബു, ശ്യാമചന്ദ്രൻ ,അംഗങ്ങളായ ശ്രീകല, ശ്രീരേഖ, ശ്രീവിദ്യ, സുചിത, ലേഖ തുടങ്ങിയവർ നേതൃത്വം നൽകി. നിരവധി ഭക്തരും പങ്കെടുത്തു.