hj

ആലപ്പുഴ: കൊറ്റംകുളങ്ങര പുന്നമട റെസിഡന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ അസോസിയേഷൻ ഏരിയയിൽ സുരക്ഷാ മുന്നൊരുക്കങ്ങളുടെ ഭാഗമായി സ്ഥാപിച്ച നിരീക്ഷണ ക്യാമറകളുടെ ഉദ്ഘാടനം നഗരസഭാദ്ധ്യക്ഷ കെ.കെ.ജയമ്മ നിർവ്വഹിച്ചു. 16 നിരീക്ഷണ ക്യാമറകളാണ് സ്ഥാപിച്ചിട്ടുള്ളത്. അസോസിയേഷൻ പ്രസിഡൻറ് ബാബുലാൽ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ കൗൺസിലർ ജി.ശ്രീലേഖ, സെക്രട്ടറി ആർ.വിനയൻ, ആലപ്പി നോർത്ത് സർവ്വീസ് കോപ്പറേറ്റീവ് ബാങ്ക് പ്രസിഡൻറ് നരേന്ദ്രൻ നായർ, പഞ്ചായത്ത് മെമ്പർ അബ്ദുൾ ഖലാം, അസോസിയേഷൻ ഭാരവാഹികളായ കെ.എൻ.അനിരുദ്ധൻ, അഡ്വ.ജോസഫ് മാത്യു തുടങ്ങിയവർ സംസാരിച്ചു.