
അമ്പലപ്പുഴ: സ്നേഹപൂർവം ജീവകാരുണ്യ സൗഹൃദ സമിതിയുടെ ആഭിമുഖ്യത്തിൽ റംസാൻ കനിവ് പരിപാടിയുടെ ഭാഗമായി ശാന്തി ഭവനിലെ അന്തേവാസികൾക്ക് പുതപ്പുകൾ വിതരണം ചെയ്തു.സ്നേഹപൂർവം ജീവകാരുണ്യ സമിതി പ്രസിഡന്റ് ഹസൻ എം.പൈങ്ങാമഠം ശാന്തി ഭവൻ മാനേജിംഗ് ട്രസ്റ്റി ബ്രദർ മാത്യു ആൽബിന് പുതപ്പുകൾ കൈമാറി.ജനറൽ സെക്രട്ടറി ഷാജി ഗ്രാമദീപം, ആർ.ത്യാഗരാജൻ, റജീന നസീർ, സോണി ജോസഫ് തുടങ്ങിയവർ പങ്കെടുത്തു.