അമ്പലപ്പുഴ : അമ്മത്തൊട്ടിലിൽ ഉപേക്ഷിക്കപ്പെട്ട് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന നവജാത ശിശുവിനെ ജില്ലാ ലീഗൽ സർവീസസ് അതോറിട്ടി സബ് ജഡ്ജും സെക്രട്ടറിയുമായ പ്രമോദ് മുരളി ആലപ്പുഴ മെഡിക്കൽ കോളേജാശുപത്രിയിലെത്തി സന്ദർശിച്ചു. ഏതാനും ദിവസം മുമ്പാണ് പെൺകുഞ്ഞിനെ ആലപ്പുഴ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിക്ക് മുന്നിൽ സ്ഥാപിച്ചിട്ടുള്ള അമ്മത്തൊട്ടിലിൽ ഉപേക്ഷിച്ചത്. .ഭിന്ന ശേഷിയുള്ള കുഞ്ഞാണ് ഇതെന്ന് ആശുപത്രിയിൽ സന്ദർശനത്തിനു ശേഷം സബ് ജഡ്ജ് പറഞ്ഞു.