
ആലപ്പുഴ: രാജാകേശവദാസ് നീന്തൽക്കുളത്തിൽ ആരംഭിച്ച സമ്മർ കോച്ചിംഗ് ക്യാമ്പിന്റെ ഉദ്ഘാടനം ജില്ലാ കളക്ടർ അലക്‌സ് വർഗീസ് നിർവ്വഹിച്ചു. ജില്ലാ സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് പി.ജെ.ജോസഫ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി എൻ.പ്രദീപ് കുമാർ, എക്‌സിക്യൂട്ടീവ് കമ്മറ്റിയംഗങ്ങളായ ടി.ജയമോഹൻ, ടി.കെ.അനിൽ ,പരിശീലകരായ രശ്മി ,രാഹുൽ ചന്ദ്രൻ , ലൈഫ് ഗാർഡുമാരായ കണ്ണൻ സോമൻ, സിജിൻ സിബി എന്നിവർ പങ്കെടുത്തു. രാവിലെ 7.30 മുതൽ 10.30 വരെയും വൈകിട്ട് 3.30 മുതൽ 6.30 വരെയും വിവിധ ബാച്ചുകളായി പരിശീലനം നടക്കും.