അമ്പലപ്പുഴ: തകഴി-തെന്നടി സെന്റ് റീത്താ പള്ളിയിൽ നവനാൾ ആചരണത്തിനും വാർഷിക ധ്യാനത്തിനും തുടക്കം കുറിച്ചു. ഇന്ന് വിശുദ്ധ റീത്താ പുണ്യവതിയുടെ തിരുന്നാളിന് കൊടിയേറും. വൈകിട്ട് 5.30 ന് നടക്കുന്ന കൊടിയേറ്റിന് കർദിനാൾ മാർ ജോർജ് ആലഞ്ചേരി മുഖ്യകാർമികത്വം വഹിക്കും.നാളെ രാവിലെ 6.15 ന് സപ്രാ, 6.30 ന് കുർബാന, മദ്ധ്യസ്ഥപ്രാർത്ഥന,വൈകിട്ട് 5 ന് നാടുകാഴ്ച. 12 ന് വൈകിട്ട് അഞ്ചിന് റംശാ, 5.30 ന് കുർബാന,രാത്രി 8 ന് ക്രിസ്തീയ ഗാനമേള. 13 ന് രാവിലെ 6.30 ന് സപ്രാ, വൈകിട്ട് 5.30 ന് റംശാ , തിരുന്നാൾ പ്രദക്ഷിണം. 14 ന് തിരുന്നാൾ ദിനത്തിൽ രാവിലെ 9.30 ന് സപ്ര, 10 ന് റാസാ കുർബാന, തിരുന്നാൾ പ്രദക്ഷിണം.