മാന്നാർ: എസ്.എൻ.ഡി.പി യോഗം മാന്നാർ യൂണിയൻ 146-ാം നമ്പർ ചെന്നിത്തല തൃപ്പെരുന്തുറ ഗുരുക്ഷേത്രത്തിലെ 15-ാ മത് പ്രതിഷ്ഠാ വാർഷിക മഹോത്സവം നാളെ മുതൽ 13 വരെ നടക്കും. പ്രതിഷ്ഠാ വാർഷികാഘോഷങ്ങളുടെ ഉദ്ഘാടനം നാളെ രാവിലെ 11ന് പ്രാർത്ഥനാ ഹാളിൽ യൂണിയൻ ചെയർമാൻ കെ.എം.ഹരിലാൽ നിർവഹിക്കും. ശാഖാ പ്രസിഡന്റ് പി.മുരളീധരൻ അദ്ധ്യക്ഷത വഹിക്കും. യൂണിയൻ അഡ്.കമ്മറ്റി അംഗങ്ങളായ പി.ബി.സൂരജ്, ടി.കെ.അനിൽകുമാർ , രാജേന്ദ്രപ്രസാദ്, ഹരി പാലമൂട്ടിൽ, രാധാകൃഷ്ണൻ പുല്ലാമഠം, വനിതാ സംഘം യൂണിയൻ ചെയർപേഴ്സൺ ശശികല രഘുനാഥ്, യൂണിയൻ യൂത്ത് മൂവ്മെന്റ് കൺവീനർ ബിനുരാജ്, വനിതാ സംഘം മേഖല ചെയർപേഴ്സൺ സജിത വിശ്വനാഥ്, വനിതാ സംഘം ശാഖ വൈസ് പ്രസിഡന്റ് ഭാസുര അനിൽകുമാർ എന്നിവർ സംസാരിക്കും. ശാഖാ സെക്രട്ടറി പി.മോഹനൻ സ്വാഗതവും വനിതാ സംഘം യൂണിറ്റ് സെക്രട്ടറി ഉഷ മുരളീധരൻ നന്ദിയും പറയും. രാത്രി 7 ന് ഗുരുദേവ കൃതികളുടെ ഒരു അടനം എന്ന വിഷയത്തിൽ നിമിഷ ജിബിലാഷ് ആത്മീയ പ്രഭാഷണം നടത്തും.12 ന് രാവിലെ 11.30ന് ശ്രീനാരായണ ഗുരുവിന്റെ ഈശ്വരീയത എന്ന വിഷയത്തിൽ ശാർങധരൻ പ്രഭാഷണം നടത്തും.വൈകിട്ട് 4ന് മഹാ സർവ്വൈശ്വര്യ പൂജ,5. 30ന് ശ്രീനാരായണ പരമഹംസൻ എന്ന വിഷയത്തിൽ രാജൻ പന്തളവും ഗുരു അരുളിയ വഴിയിലൂടെ എന്ന വിഷയത്തിൽ വൈക്കം മുരളിയും പ്രഭാഷണം നടത്തും. 13 ന് രാവിലെ അഷ്ടദ്രവ്യ ഗണപതിഹോമം ,മഹാമൃത്യുഞ്ജയ ഹോമം, മഹാ കലശപൂജ, വൈകിട്ട് 4 ന് 1790-ാം നമ്പർ ചെന്നിത്തല ശാഖാവക ഗുരുക്ഷേത്രത്തിൽ നിന്ന് ദേശതാലം വരവ് . പ്രതിഷ്ഠാ വാർഷികത്തോടനുബന്ധിച്ച് വിവിധ കലാപരിപാടികൾ ,സമൂഹ പ്രാർത്ഥന ,സംഗീത പരിപാടികൾ എന്നിവ നടക്കുമെന്ന് ശാഖ പ്രസിഡന്റ് പി. മുരളീധരൻ, വൈസ് പ്രസിഡന്റ് രാജേന്ദ്രപ്രസാദ് അമൃത, സെക്രട്ടറി മോഹനൻ. പി എന്നിവർ അറിയിച്ചു.