ആലപ്പുഴ: ആലപ്പി ഡിസ്ട്രിക്ട് ബാസ്‌ക്കറ്റ്ബാൾ അസോസിയേഷന്റെ (എ.ഡി.ബി.എ) ആഭിമുഖ്യത്തിലുള്ള ബാബു .ജെ.പുന്നൂരാൻ മെമ്മോറിയൽ ജില്ലാ ബാസ്‌ക്കറ്റ്ബാൾ ലീഗ് ചാമ്പ്യൻഷിപ്പ് കിഡ്സ് ഗേൾസ് ഫൈനലിൽ, ആലപ്പുഴ വൈ.എം.സി.എ വിജയിയായി. പുന്നപ്ര ജ്യോതി നികേതനാണ് റണ്ണർ അപ്പ്. കിഡ്സ് ബോയ്സ് വിഭാഗത്തിൽ ജ്യോതിനികേതൻ, സബ് ജൂനിയർ ഗേൾസിൽ റോട്ടറി ക്ലബ് ഒഫ് ആലപ്പി ഈസ്റ്റ്, സബ് ജൂനിയർ ബോയ്സിൽ ജ്യോതിനികേതൻ എന്നിവർ വിജയികളായി. നഗരചത്വരത്തിലുള്ള ബാസ്‌ക്കറ്റ്ബാൾ സ്റ്റേഡിയത്തിൽ യൂത്ത്, ജൂനിയർ വിഭാഗങ്ങളിൽ മത്സരം നാളെ വരെ നടക്കും.