s

ആലപ്പുഴ: അന്തരിച്ച കേരള കോൺഗ്രസ് നേതാവ് കെ. എം മാണിയുടെ അഞ്ചാമത് ചരമവാർഷികത്തോടനുബന്ധിച്ച് കേരള കോൺഗ്രസ് (എം ) സംസ്കാര വേദിയുടെ ആഭിമുഖ്യത്തിൽ "ഹൃദയത്തിൽ മാണിസാർ" സ്മൃതി സംഗമം സംഘടിപ്പിച്ചു. കേരള കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി അഡ്വ. പ്രദീപ്‌ കൂട്ടാല ഉദ്ഘാടനം ചെയ്തു. നസീർ സലാം അധ്യക്ഷത വഹിച്ചു. എം.എസ്. നൗഷാദ് അലി, നിസാം വലിയകുളം, ജോയി കുര്യാക്കോസ്, അൻസിൽ ബദർ, റിസാൻ എ.നസീർ എന്നിവർ പ്രസംഗിച്ചു.