
ആലപ്പുഴ : സാഹോദര്യം ഊട്ടി ഉറപ്പിയ്ക്കാൻ സഹായിക്കുന്നതാണ് റംസാൻ വ്രതാനുഷ്ഠാനമെന്ന് ആലപ്പുഴ പഴയങ്ങാടി മാർ സ്ളീവാ ഫെറോന പള്ളി വികാരി ഫാദർ സിറിയക് ക്കോട്ടയിൽ പറഞ്ഞു. ആലപ്പുഴ കിഴക്കേ മസ്താൻ പള്ളി മുസ്ലിം ജുമാ മസ്ജിദ് കമ്മറ്റി സംഘടിപ്പിച്ച നോമ്പ് തുറ സംഗമത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജമാഅത്ത് പ്രസിഡന്റ് അഡ്വ കെ നജീബ് അദ്ധ്യക്ഷത വഹിച്ചു. ട്രഷറർ സുനീർ ഇസ്മയിൽ , അജി പടിപ്പുരയ്ക്കൽ, അസിസ്റ്റന്റ് ഇമാം സാലിഹ് മൗലവി, വാഹിദ് എന്നിവർ സംസാരിച്ചു. ചീഫ് ഇമാം സയ്യിദ് അഹമ്മദുൽ അമീൻ ബാഫഖി അസ്ഹരി തങ്ങൾ ഫാദർ സിറിയക്കോട്ടയിലിനെ സ്നേഹോപഹാരം നൽകി സ്വീകരിച്ചു.