ചേർത്തല:കൈവശ ഭൂമിക്കു പട്ടയം തേടി എഴുപുന്ന പാണ്ടോത്തുകരി എസ്.സി,എസ്.ടി കോളനി നിവാസികൾ സമരത്തിന്.നാലുപതിറ്റാണ്ടിലേറേയായി ഇവിടെ താമസിക്കുന്ന 27 കുടുംബങ്ങളാണ് പട്ടയ ആവശ്യമുയർത്തി രംഗത്തുവന്നിരിക്കുന്നത്.കൈവശാവകാശ രേഖ നൽകിയിട്ടുണ്ടെങ്കിലും വർഷങ്ങളായി സാങ്കേതിക തടസങ്ങൾ പറഞ്ഞ് പട്ടയം നൽകുന്നതു നീട്ടുകയാണെന്നാണ് പ്രദേശവാസികളുടെ പരാതി. എഴുപുന്ന ഗ്രാമപഞ്ചായത്ത് ഒന്ന്,രണ്ട് വാർഡുകളിൽ ഉൾപ്പെടുന്നതാണ് പ്രദേശം.
ഇതിനെതിരെ 12ന് എഴുപുന്ന വില്ലേജ് ഓഫീസിനു മുന്നിൽ കോൺഫെഡറേഷൻ ഒഫ് എസ്.എസി,എസ്.ടി ഓർഗനൈസേഷൻ നേതൃത്വത്തിൽ സമരം നടത്തുമെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി പി.വി.നടേശൻ,വൈസ് പ്രസിഡന്റ് തിലകമ്മ പ്രേംകുമാർ,ജില്ലാ പ്രസിഡന്റ് വയലാർ ധനഞ്ജയൻ,എം.വി.നാരായണൻ,തിരുനെല്ലൂർ ബാബു,പാണ്ടോത്ത് തങ്കച്ചൻ,ഗീത എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
12ന് രവിലെ 10ന് നടക്കുന്ന സമരം ഓർഗനൈസേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി പി.വി.നടേശൻ ഉദ്ഘാടനം ചെയ്യും.സമരം സൂചന മാത്രമാണെന്നും വോട്ടുബാങ്കായി കാണുന്നവർക്കു മുന്നറിയിപ്പായി സമരം ശക്തമാക്കുമെന്നും അവർ പറഞ്ഞു.