ഹരിപ്പാട്: മുതുകുളം വടക്ക് ബ്രദേഴ്സ് ഗ്രന്ഥശാല ആൻഡ് വായനശാല വൈക്കം സത്യാഗ്രഹത്തിന്റെ നൂറാം വാർഷികത്തോടനുബന്ധിച്ച് " വൈക്കം സത്യാഗ്രഹം ചരിത്രം രാഷ്ട്രീയം " എന്ന വിഷയത്തിൽ സെമിനാർ നടത്തി. ജില്ലാ പഞ്ചായത്തംഗം എ.ശോഭ ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാല പ്രസിഡന്റ് കെ.വിജയകുമാർ അദ്ധ്യക്ഷനായി. ഗ്രന്ഥശാല സെക്രട്ടറി എസ്.മഹാദേവൻപിള്ള, കെ.ശ്രീകൃഷ്ണകുമാർ, എൻ.ദേവാനുജൻ, എ.ഉണ്ണികൃഷ്ണൻ,വാഴപ്പള്ളിൽ രാധാകൃഷ്ണപിള്ള, ജി.അനിൽ, എസ്.ശ്രീദേവി, വി.സുദർശനൻപിള്ള, സുമ ഷാജി എന്നിവർ സംസാരിച്ചു.