
ആലപ്പുഴ : മുഹമ്മ പഞ്ചായത്തിലെ സി.ഡി.എസിൽ കുടുംബശ്രീ യൂണിറ്റുകളിൽ നിന്നും തിരിച്ചടച്ച 25 ലക്ഷം രൂപയോളം അപഹരിച്ചവർക്കെതിരെ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് എൻ.ഡി.എ മുഹമ്മ പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ സമരം നടത്തി. ഗീത തമ്പി അധ്യക്ഷത വഹിച്ചു. മണ്ഡലം പ്രസിഡന്റ് കെ കൃഷ്ണകുമാർ ഉദ്ഘാടനം നിർവഹിച്ചു. ബി.ഡി.ജെ.എസ് മണ്ഡലം പ്രസിഡന്റ് മർഫി, ബി.ജെ.പി മണ്ഡലം ജനറൽ സെക്രട്ടറിമാരായ വി.ബൈജു, രാഗ്വിൻ ചന്ദ്, സെക്രട്ടറി സി.വി.സന്തോഷ്, പഞ്ചായത്ത് ജനറൽ സെക്രട്ടറി ബിനിരാജ് മറ്റത്തിൽ,സാജുമോൻ കെ.ആർ, പ്യാരിലാൽ വി.പി തുടങ്ങിയവർ പങ്കെടുത്തു.