ഹരിപ്പാട് : ഇന്ത്യയുടെ ചരിത്രവും കോൺഗ്രസിന്റെ ചരിത്രവും പരസ്പരം ബന്ധപ്പെട്ട് കിടക്കുന്നതാണെന്നും, രാജ്യത്തിന് പുരോഗതിയുണ്ടാകണമെങ്കിൽ കോൺഗ്രസ് അധികാരത്തിൽ വരണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. യു.ഡി.എഫ് സ്ഥാനാർത്ഥി കെ.സി വേണുഗോപാലിന്റെ ഹരിപ്പാട് നിയോജക മണ്ഡം പര്യടന പരിപാടി പള്ളിപ്പാട്ട് ഇരട്ടകുളങ്ങരയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോൺഗ്രസ് നേതാക്കൾ ഇന്ത്യയെ ശക്തിപ്പെടുത്തിയ സ്ഥാനത്ത് നരേന്ദ്ര മോദിയും കൂട്ടരും ഇന്ത്യയെ അഴിമതിക്കാർക്കും കള്ളപ്പണക്കാർക്കും തീറെഴുതി കൊടുക്കുകയാണ്. രാജ്യത്തിന്റെ ജനാധിപത്യവും മതേതരത്വവും സാഹോദര്യവും നിലനിർത്തുന്നതിന് വേണ്ടിയുളള പോരാട്ടമാണ് ഈ പൊതു തിരഞ്ഞെടുപ്പെന്നും ചെന്നിത്തല പറഞ്ഞു. നിയോജകമണ്ഡലം ചെയർമാൻ എ.കെ രാജൻ അദ്ധ്യക്ഷനായി. ഡി.സി.സി പ്രസിഡന്റ് അഡ്വ.ബി.ബാബുപ്രസാദ്, കെ.പി.സി.സി രാഷ്ട്രീയ കാര്യസമിതിയംഗം അഡ്വ.എം.ലിജു, കെ.പി.സി.സി ജനറൽ സെക്രട്ടറി കെ.പി ശ്രീകുമാർ, യു.ഡി.എഫ് ജില്ലാ കൺവീനർ അഡ്വ.ബി.രാജശേഖരൻ, ജോൺ തോമസ്, എം.കെ വിജയൻ, അഡ്വ.വി.ഷുക്കൂർ, എസ്.ദീപു, മുഞ്ഞിനാട്ട് രാമചന്ദ്രൻ, ജേക്കബ് തമ്പാൻ, ബിനു ചുള്ളിയിൽ, കെ.കെ സുരേന്ദ്രനാഥ്, ഷംസുദ്ധീൻ കായിപ്പുറം, അനിൽ തോമസ്സ്, ആർ.കെ സുധീർ, സി.ജി ജയപ്രകാശ്, വി.കെ നാഥൻ, തങ്കച്ചൻ കൊല്ലമല, കീച്ചേരിൽ ശ്രീകുമാർ, കെ.എം.രാജു , കൃഷ്ണകുമാർ, സാജൻ പനയറ എന്നിവർ സംസാരിച്ചു.