
മാന്നാർ: ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ ചെങ്ങന്നൂർ മേഖലയുടെ ഐ.ഡി കാർഡ് വിതരണവും, ജോസഫ് ചെറിയാൻ അനുസ്മരണവും മേഖലയിലെ ഫോട്ടോഗ്രാഫി ക്ലബ് രൂപികരണവും ജില്ലാപ്രസിഡന്റ് എസ്.മോഹനൻ പിള്ള ഉദ്‌ഘാടനം ചെയ്തു. മേഖല പ്രസിഡന്റ് റജിമാത്യു അദ്ധ്യക്ഷത വഹിച്ചു. മേഖല സെക്രട്ടറി രാജേഷ് രാജ് വിഷൻ സ്വാഗതം പറഞ്ഞു. മേഖല ഐ.ഡി കാർഡ് വിതരണം മാന്നാർ സർക്കിൾ ഇൻസ്പെക്ടർ ബി.രാജേന്ദ്രൻ പിള്ള നിർവഹിച്ചു.ജോസഫ് ചെറിയാൻ അനുസ്മരണ പ്രഭാഷണം ജില്ലാ വൈസ് പ്രസിഡന്റ് കെ.ജി മുരളി നിർവഹിച്ചു. ചെങ്ങന്നൂർ മേഖല ഫോട്ടോഗ്രാഫി ക്ലബിന്റെ ഉദ്‌ഘാടനം എ.കെ.പി.എ സംസ്ഥാന സെക്രട്ടറി ബി.ആർ.സുദർശനൻ നിർവഹിച്ചു. ജില്ലാ നിരീക്ഷകൻ പ്രസാദ് ചിത്രാലയ, ജില്ലാ പി.ആർ.ഒ സജി എണ്ണക്കാട്, ശാന്തമ്മ മെമ്മോറിയൽ ജേർണലിസം അവാർഡ് കരസ്ഥമാക്കിയ സാജു ഭാസക്കർ, ആട് ജീവിതം എന്ന ചലച്ചിത്രത്തിൽ സാന്നിധ്യം അറിയിച്ച അർച്ചനാ ശ്രീകുമാർ എന്നിവരെ ചടങ്ങിൽ ആദരിച്ചു. സാനുഭാസ്ക്കർ, സാമുവൽ പി.ജെ, മുരളീധരൻ കോട്ട, സുധേഷ് പ്രിമിയർ, ജോൺസൺ ഫ്രെയിംസ്, ഹരിപഞ്ചമി, അഖിൽ കൃഷ്ണൻ, ജിതേഷ് ചെന്നിത്തല എന്നിവർ സംസാരിച്ചു.