ആലപ്പുഴ : എൽ.ഡി.എഫ് സ്ഥാനാർത്ഥി സി.എ.അരുൺകുമാറിന്റെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം സി.പി.ഐ ജനറൽ സെക്രട്ടറി ഡി.രാജ 17 ന് വൈകിട്ട് 5 ന് താമരക്കുളത്ത് സംസാരിക്കും.കുട്ടനാട് മങ്കൊമ്പിൽ 16 ന് ഉച്ചയ്ക്ക് 2ന് നടക്കുന്ന വനിതാ പാർലമെന്റ് മുൻ എം.എൽ.എ ഇ.എസ്.ബിജിമോളും,16 ന് ഉച്ചയ്ക്ക് 2ന് ചാരുംമൂട്ടിൽ നടക്കുന്ന വനിതാ പാർലമെന്റ് മന്ത്രി വീണാ ജോർജ്ജും ,20 ന് വൈകിട്ട് 4ന് ചെങ്ങന്നൂരിൽ നടക്കുന്ന വനിതാ പാർലമെന്റ് സി.പി.എം നേതാവ് സുഭാഷിണി അലിയും ഉദ്ഘാടനം ചെയ്യും.