ആലപ്പുഴ: മാവേലിക്കരയിലെ ഇടതുമുന്നണി സ്ഥാനാർത്ഥി സി.എ അരുൺകുമാറിന്റെ പ്രചരണാർത്ഥം കുട്ടനാട്ടിൽ ഇന്ന് കർഷക ജാഥ സംഘടിപ്പിക്കും.രാവിലെ 8 ന് കൈനകരി ജെട്ടിയിൽ നിന്ന് ആരംഭിക്കുന്ന ജാഥ മന്ത്രി പി.പ്രസാദ് ഉദ്ഘാടനം ചെയ്യും.എടത്വായിലാണ് സമാപനം.
മന്ത്രി ജി.ആർ. അനിൽ നാളെ കുട്ടനാട്ടിൽ കുടുംബയോഗങ്ങളിൽ പങ്കെടുക്കും.