മാവേലിക്കര: ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ മാവേലിക്കര മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ കുംഭഭരണി കാഴ്ചകൾ എന്ന ഫോട്ടോഗ്രഫി മത്സരത്തിന്റെ മത്സര ചിത്രങ്ങളുടെ പ്രദർശനം , നാളെ രാവിലെ 8 മുതൽ ചെട്ടികുളങ്ങര ക്ഷേത്രാങ്കണത്തിൽ നടക്കും. ശ്രീദേവി വിലാസം ഹിന്ദുമത കൺവെൻഷൻ ട്രസ്റ്റ് പ്രസിഡന്റ് ബി.ഹരികൃഷ്ണൻ പ്രദർശനം ഉദ്ഘാടനം ചെയ്യും. മേഖല പ്രസിഡന്റ് യു.ആർ.മനു അദ്ധ്യക്ഷനാകും. മത്സരത്തിനായി നൂറോളം ചിത്രങ്ങളാണ് പ്രദർശനത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്നതെന്ന് മേഖല സെക്രട്ടറി ഹേമദാസ് ഡോൺ അറിയിച്ചു.