ബുധനൂർ : ബുധനൂർ ഗ്രാമസേവാ പരിഷത്തിന്റെ ആഭിമുഖ്യത്തിൽ നടത്തിവരാറുള്ള 26 -ാംമത് ഹിന്ദു സംഗമം തുടങ്ങി. സമ്മേളനം സ്വാമി പ്രബോധ തീർത്ഥ ഉദ്ഘാടനം ചെയ്‌തു.പരിഷത്ത് പ്രസിഡന്റ് ദാമോദരൻ പിള്ള അദ്ധ്യക്ഷത വഹിച്ചു. ചിന്മയ മിഷൻ ബ്രാഹ്മചാരി സുധീർ ചൈതന്യ മുഖ്യ പ്രഭാഷണം നടത്തി. ഗോപാലൻ നായർ, രാധാകൃഷ്ണ കുറുപ്പ് എന്നിവർ ആശംസകൾ പറഞ്ഞു. യോഗത്തിൽ സെക്രട്ടറി എം. .ആർ.രാജേഷ് സ്വാഗതവും ശശികുമാർ തോപ്പിൽ നന്ദിയും പറഞ്ഞു.