
മാന്നാർ : മുസ്ലിം ലീഗ് മാന്നാർ പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 'കാരുണ്യം 2024' ശിഹാബ് തങ്ങൾ അനുസ്മരണവും റംസാൻ റിലീഫ് വിതരണവും നടന്നു. മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡന്റ് കെ. സലാമിന്റെ അധ്യക്ഷതയിൽ കൂടിയ യോഗം ലീഗ് മുൻ നിയോജകമണ്ഡലം പ്രസിഡന്റ് എൻ. എ സുബൈർ ഉദ്ഘാടനം ചെയ്തു. മണ്ഡലം ജനറൽ സെക്രട്ടറി ഷാജി കുരട്ടിക്കാട്, വനിതാ ലീഗ് ജില്ലാ പ്രസിഡന്റ് ഷൈന നവാസ്, കെ.എ ലത്തീഫ്, ഹക്കീം മാന്നാർ, ഹാരിസ് മാന്നാർ, എം താജുദ്ദീൻ കുട്ടി, സലിം മണപ്പുറം, സുലൈമാൻ കുന്നേൽ, ഹാഷിം കാട്ടിൽ എന്നിവർ പ്രസംഗിച്ചു.