മാവേലിക്കര: പരാജയഭീതി പൂണ്ട ഇടതുപക്ഷ ജനാധിപത്യ മുന്നണി ചതിയിലൂടെ കൊടിക്കുന്നിൽ സുരേഷിനെ പരാജയപ്പെടുത്തുവാൻ ശ്രമിക്കുന്നതിന്റെ തെളിവാണ് അപരനായി ഒരാളെ മത്സരിപ്പിക്കുന്നതെന്ന് യു.ഡി.എഫ് ചീഫ് ഇലക്ഷൻ ഏജന്റ് അഡ്വ.കെ.ആർ.മുരളീധരൻ ആരോപിച്ചു. അപരനായി മത്സരിക്കുന്ന ആൾ ഏതെങ്കിലും രാഷ്ട്രിയ പാർട്ടിയുടെ പ്രതിനിധിയായല്ല മത്സരിക്കുന്നത്. നല്ല സാമ്യമുള്ള പേരുകാരനെ കണ്ടെത്തി അപരൻ ആക്കുകയാണ് എൽ.ഡി.എഫ് ചെയ്തത്. ആലപ്പുഴയിൽ വി.എം.സുധീരനെ അപരനെ നിർത്തി ചതിയിലൂടെ പരാജയപ്പെടുത്തിയതിന്റെ പിൻബലത്തിൽ അതേ കുടില തന്ത്രം മാവേലിക്കരയിൽ പ്രയോഗിക്കാനുള്ള എൽ.ഡി.എഫിന്റെ തരംതാണ നടപടി ജനങ്ങൾ തിരിച്ചറിമെന്നും കെ.ആർ.മുരളീധരൻ പറഞ്ഞു.