മുഹമ്മ: പാതിരപ്പള്ളി വലിയ കലവൂർ കാറ്റാടി വായന ശാലയുടെ 30-ാംമത് വാർഷികാഘോഷ പരിപാടികൾ 12,13,14 തീയതികളിൽ നടക്കും.

12ന് രാവിലെ വായനശാല പ്രസിഡന്റ് സി.എ.ബാബു പതാക ഉയർത്തും.തുടർന്ന് കലാ-കായിക മത്സരങ്ങൾ,കലാപരിപാടികൾ. 13ന് കലാ കായിക മത്സരങ്ങൾ ,തുടർന്ന് ജനകീയ ജീവൻ രക്ഷാ പ്രവർത്തന ക്ളാസ്,രാത്രി 8ന് നാടകം.