പൂച്ചാക്കൽ: തളിയാപറമ്പ് ശ്രീഭഗവതി ക്ഷേത്രം പൂരോത്സവത്തിന് ഇന്ന് വൈകിട്ട് 7നും 7.30 നും മദ്ധ്യേ കൊടിയേറും. 21 ന് സമാപിക്കും. ഇന്ന് രാവിലെ 8ന് ഗുരുക്ഷേത്രത്തിൽ ഉയർത്താനുള്ള കൊടിക്കുറ എസ്.എൻ.ഡി.പി യോഗം 548-ാം നമ്പർ തളിയാപറമ്പ് ശാഖയിൽ നിന്ന് എത്തിച്ചേരും. തുടർന്ന് ഗുരുക്ഷേത്രത്തിൽ കൊടിയേറ്റ്. 11 ന് ഭരണി ദർശനത്തിന് സുവിതാ അശോകൻ തിരിതെളിക്കും. രാത്രി 8.30 ന് സിനിമ കച്ചേരി സംഗീത പരിപാടി. നാളെ വൈകിട്ട് 6.30 ന് ഗുരുക്ഷേത്ര വാർഷികം യോഗം പാണാവള്ളി മേഖല ചെയർമാൻ കെ.എൽ. അശോകൻ ഉദ്ഘാടനം ചെയ്യും. 12 ന് വൈകിട്ട് 5.30 ന് കൈകൊട്ടിക്കളി , രാത്രി 7.30 ന് നാഗക്കളം നാടൻപാട്ട് ദൃശ്യാവിഷ്ക്കാരം. 13 ന് വൈകിട്ട് 7.30ന് കൈകൊട്ടിക്കളി, 8.30 ന് നൃത്ത പരിപാടി. 14 ന് രാവിലെ 10 നും 10.30 നും മദ്ധ്യേ താലിചാർത്ത്, രാത്രി 8 ന് തിരുവാതിര വലത്ത്.15 ന് രാത്രി 8 ന് വലത്ത്, 8.30 ന് നാടകം. 16 ന് രാത്രി 9 ന് വലത്ത്, 9.30ന് ഭജൻസ് . 17 ന് രാത്രി 8 ന് ഓട്ടൻതുള്ളൽ. 18 ന് മകം മഹോത്സവം. വടക്കും തെക്കും ചേരുവാരങ്ങളുടെ പകൽപ്പൂരം വരവ്, ഗരുഡൻ തൂക്കം, നാട്ടു താലപ്പൊലികൾ, പടയണി. 19 ന് പൂരം മഹോത്സം. രാവിലെ 10.30 ന് പുരയിടി , രാത്രി 8 ന് കലംകരി,പകൽപ്പൂരം വരവ്, ചിന്തുപാട്ട്. 20 ന് പള്ളിവേട്ട മഹോത്സവം 21 ന് ആറാട്ട് മഹോത്സവം. 27 ന് ഏഴാം പൂജ രാത്രി 8 ന് കലംകരി, വടക്ക് പുറത്ത് വലിയ ഗുരുതി 8.30 ന് നാടകം. വൈദിക ചടങ്ങുകൾക്ക് പറവൂർ രാകേഷ് തന്ത്രി, മേൽശാന്തി കെ.എസ് ഷാജി എന്നിവർ കാർമ്മികരാകും