കുട്ടനാട് :പഴയകരി ചെമ്പുംപുറം കണിയാംപറമ്പ് ശ്രീഭദ്രകാളി ക്ഷേത്രത്തിൽ 10,11,12 തീയതികളിലായി നടക്കുന്ന പ്രതിഷ്ഠാ വാർഷിക മഹോത്സവത്തിന് ഇന്ന് തുടക്കമാവും. ഇന്ന് വൈകിട്ട് ഗൃഹതാലം വരവ്. നാളെ രാവിലെ 8ന് ഭാഗവത പാരായണം, ഉച്ചയ്ക്ക് ഒന്നിന് അന്നദാനം, വൈകിട്ട് ഡാൻസ്. നാളെ രാവിലെ 6.30ന് ഗണപതിഹോമം, 8.30ന് പൊങ്കാല , വൈകിട്ട് 5.30ന് ഭക്തിഗാനമേള,6.30ന് ദേശതാലപ്പൊലി ,8.30ന് മിമിക്രി, ഗാനമേള .