ambala

അമ്പലപ്പുഴ: കരൂർ കാഞ്ഞൂർ മഠം ശ്രീവനദുർഗ്ഗാദേവി ക്ഷേത്രത്തിലെ മീനഭരണി മഹോത്സവത്തിന്റെ ഭാഗമായി പൊങ്കാല സമർപ്പണം നടന്നു. സോപാന സംഗീതജ്ഞൻ അമ്പലപ്പുഴ വിജയകുമാർ ഭദ്രദീപ പ്രകാശനം നടത്തി. മേൽശാന്തി കണ്ണൻ പോറ്റി പണ്ടാര അടുപ്പിൽ അഗ്നി പകർന്നു. ക്ഷേത്രം പ്രസിഡന്റ് ശിവൻകുട്ടി നായർ വിജയകുമാറിനെ ആദരിച്ചു. ക്ഷേത്രം ഭാരവാഹികളായ സജി കൈലാസം, മോഹൻ കുമാർ, സജിത്, ശ്രീലത രാജഗോപാൽ, കെ. വിജയലക്ഷമി, രാഹുൽ ആർ കൃഷ്ണ, രവീന്ദ്രൻ നായർ, രഘുനാഥൻ നായർ തുടങ്ങിയവർ പങ്കെടുത്തു. കുങ്കുമാഭിഷേകം, പഞ്ചവാദ്യം, മഹാപ്രസാദമൂട്ട് എന്നിവയും നടന്നു.