ആലപ്പുഴ : കുഞ്ഞുമനസുകളിലേക്ക് ലഹരിവിരുദ്ധ സന്ദേശം പകരാനായി എസ്.എൻ.ഡി.പി യോഗം അമ്പലപ്പുഴ യൂണിയൻ യൂത്ത്മൂമെന്റ് താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ 'ഉണർവ്' ബോധവത്കരണ ക്ളാസ് തുടങ്ങി. വിദ്യാർത്ഥികളുടെയും യുവജനങ്ങളുടെയും ഇടയിൽ ലഹരി ഉപയോഗവും വിപണനവും തടയുകയാണ് ലക്ഷഞ്ഞയം. വർദ്ധിച്ചു വരുന്ന ആത്മഹത്യാപ്രവണ, പരീക്ഷ ഭീതി, പ്രണയനൈരാശ്യം, വിഷാദം, മാതാപിതാക്കളോടുള്ള മോശം പെരുമാറ്റം, നവമാധ്യമങ്ങളുടെ ദുരുപയോഗം എന്നീ വിഷയങ്ങളെ ആസ്പദമാക്കിയുള്ള ബോധവത്കരണ പ്രവർത്തനങ്ങളും ഉണർവിലൂടെ ലക്ഷ്യമിട്ടിട്ടുണ്ട്.

യൂണിയൻതല ബോധവത്കരണ പ്രവർത്തനങ്ങൾ സി.ഇ.ഒ ടെക്ജൻഷ്യൻ ജോയ് സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. യൂത്ത്മൂവ്മെന്റ് പ്രസിഡന്റ് എം.രാകേഷ് അദ്ധ്യക്ഷത വഹിച്ചു. ഫാമിലി കൗൺസിലറും മോട്ടിവേറ്ററുമായ അനൂപ് വൈക്കം ക്ളാസ് നയിച്ചു. ജോയ് സെബാസ്റ്റ്യനെ ചടങ്ങിൽ ആദരിച്ചു. അമ്പലപ്പുഴ യൂണിയൻസെക്രട്ടറി കെ.എൻ.പ്രേമാനന്ദൻ, പ്രസിഡന്റ് പി.ഹരിദാസ്, വൈസ് പ്രസിഡന്റ് ബി.രഘുനാഥ്, യോഗം ബോർഡ് മെമ്പർമാരായ പി.വി.സാനു, എ.കെ.രംഗരാജൻ, കെ.പി.പരീക്ഷിത്ത്, യൂണിയൻ കൗൺസിലർമാരായ വി.ആർ.വിദ്യാധരൻ, എം.രാജേഷ്, ജി.രാജേഷ്, പഞ്ചായത്ത് കമ്മിറ്റി അംഗം പി.വി.രമേശ് എന്നിവർ പങ്കെടുത്തു. യൂത്ത്മൂവ്മെന്റ് വൈസ് പ്രസിഡന്റ് മനോജ്, ജോയിന്റ് സെക്രട്ടറി സജോ സദാശിവൻ, കേന്ദ്ര കമ്മിറ്റി അംഗം എസ്.സുജിത്ത്, രഞ്ചിത്ത് വിശ്വപ്പൻ, കമ്മിറ്റി അംഗങ്ങളായ വിഷ്ണു എസ്.കുമാർ, പ്രണവ്, അനൂപ്, സൂര്യ, സാന്ദ്ര, ദേവിക, രേവതി, അഭിഷേക് എന്നിവർ നേതൃത്വം നൽകി.