dda

മുഹമ്മ: വ്രതശുദ്ധിയുടെ നാളുകൾക്ക് ശേഷം ചെറിയ പെരുന്നാൾ ആഘോഷിച്ച് വിശ്വാസികൾ. പടിഞ്ഞാറെ മഹല്ല് കേന്ദ്ര ജുമുഅ മസ്ജിദിൽ ഇമാം ഐ.ബി.ഉസ്മാൻ ഫൈസിയും കിഴക്കേ മഹല്ല് കേന്ദ്ര ജുമുഅ മസ്ജിദിൽ എ.എം. മീരാൻ ബാഖവി മേതലയും പൊന്നാട് മഹല്ല് ജുമുഅ മസ്ജിദിൽ സയ്യിദ് ത്വാഹ ജിഫ്‌രി തങ്ങൾ ഫൈസിയും വടക്കനാര്യാട് മഹല്ല് ജുമുഅ മസ്ജിദിൽ ഹാഫിൾ നഹാസ് നഈമിയും മണ്ണഞ്ചേരി ടൗൺ ജുമുഅ മസ്ജിദിൽ സി.എം. മുഹമ്മദ് മുസ്‌ലിഹ് ബാഖവിയും കലവൂർ ടൗൺ ജുമുഅ മസ്ജിദിൽ എ. ഇബ്രാഹീം കുട്ടി മൗലവിയും ചിയാംവെളി ഇർഷാദുൽ ഇസ്‌ലാം ജുമുഅ മസ്ജിദിൽ സി.എ. സക്കീർ ഹുസൈൻ അൽ അസ്ഹരിയും കുന്നപ്പള്ളി മസ്ജിദുൽ ബദ്‌രിയ്യയിൽ ടി.എച്ച് ജഅ്ഫർ മൗലവിയും അമ്പനാകുളങ്ങര മുഹിയുദ്ദീൻ ജുമുഅ മസ്ജിദിൽ ഷഹീർ സഖാഫിയും പെരുന്നാൾ നമസ്കാരത്തിന് നേതൃത്വം നൽകി.