പൂച്ചാക്കൽ: എസ്.എൻ.ഡി.പി യോഗം 602-ാം നമ്പർ അരൂക്കുറ്റി വടുതല ജെട്ടി ശാഖ, ശ്രീരാമ കുമാരക്ഷേത്രം ഉത്സവം ഇന്ന് തുടങ്ങി 13 ന് സമാപിക്കും. ഇന്ന് രാവിലെ 9 ന് നാരായണീയ പാരായണം വൈകിട്ട് കൈകൊട്ടിക്കളി, കരോക്കഗാനമേള നാളെ വിശേഷാൽ ഗുരുപൂജ , സ്കന്ദപുരാണ പാരായണം,വൈകിട്ട് കാവടി വരവ്, കൈ കൊട്ടിക്കളി, നൃത്തനൃത്ത്യങ്ങൾ, ഭജൻ വാദ്യ തരംഗ്. 13 ന് വിശേഷാൽ ശ്രീബലി, പഞ്ചവിംശതി കലശം, വൈകിട്ട് 4.30 ന് പകൽപ്പൂരം,രാത്രി 8 ന് നാടകം. വൈദിക ചടങ്ങുകൾക്ക് മാത്താനം അശോകൻ തന്ത്രി, ചന്തിരൂർ വിജയൻ ശാന്തി എന്നിവർ കാർമ്മികരാകും