ആലപ്പുഴ: കെ.എസ്.ആർ.ടി.സി പെൻഷണേഴ്‌സ് ഓർഗനൈസേഷൻ ആലപ്പുഴ യൂണിറ്റ് തല നേതാവും മുൻ സംസ്ഥാന വൈസ് പ്രസിഡന്റ്, ഓർഗനൈസിംഗ് സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ച സംസ്ഥാന ഭാരവാഹിയുമായിരുന്ന എൻ.മണിയുടെ നിര്യാണത്തിൽ പെൻഷണേഴ്‌സ് ഓർഗനൈസേഷൻ ആലപ്പുഴ യൂണിറ്റ് കമ്മിറ്റി അനുശോചിച്ചു. യോഗത്തിൽ വൈസ് പ്രസിഡന്റ് കെ.ജെ.ആന്റണി അദ്ധ്യക്ഷത വഹിച്ചു. യൂണിറ്റ് സെക്രട്ടറി വി.രാധാകൃഷ്ണൻ അനുശോചന പ്രമേയം അവതരിപ്പിച്ചു. അനുശോചന സമ്മേളനത്തിൽ യൂണിറ്റ് പ്രസിഡന്റ് ബേബി പാറക്കാടൻ, ജി.തങ്കമണി, എ.ബഷീർ കുട്ടി, എം.പി.പ്രസന്നൻ, കെ.എം.സിദ്ധാർത്ഥൻ, എസ്.പ്രേംകുമാർ, ടി.സി.ശാന്തിലാൽ, ബി.ഗോപകുമാർ, ഇ.എ.ഹക്കീം, എ.എസ്.പത്മകുമാരി, പി.കെ.നാണപ്പൻ എന്നിവർ സംസാരിച്ചു.