
ചാരുംമൂട് : താമരക്കുളത്ത് പച്ചക്കറി സ്റ്റാൾ കത്തിനശിച്ചു. താമരക്കുളം പബ്ളിക് മാർക്കറ്റിൽ പ്രവർത്തിക്കുന്ന താമരക്കുളം ചിരുവിള തെക്ക് നിസാമിന്റെ പച്ചക്കറി സ്റ്റാളിനാണ് അർദ്ധരാത്രി തീപിടിച്ചത്. സമീപത്ത് തട്ടുകട നടത്തുന്ന തമിഴ്നാട് സ്വദേശിയാണ് സ്റ്റാളിന് തീ പിടിക്കുന്നത് കണ്ടത്. വിവരം അറിഞ്ഞ് സമീപവാസികളും യാത്രക്കാരുമൊക്കെയെത്തി തീയണക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല.തുടർന്ന് കായംകുളം, മാവലിക്കര എന്നിവിടങ്ങളിൽ നിന്ന് അഗ്നിശമന സേനാ യൂണിറ്റ് എത്തിയാണ് തീയണച്ചത്. ഉത്സവം -പെരുന്നാൾ ആഘോഷങ്ങൾ പ്രമാണിച്ച് സാധാരണയിൽ കൂടുതൽ പച്ചക്കറികൾ സ്റ്റോക്കു ചെയ്തിരുന്നതായി നിസാം പറഞ്ഞു. തീപിടുത്തം മൂലം വലിയ നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്.