
ചാരുംമൂട്: വെട്ടിക്കോട് പള്ളിപ്പുറം ശ്രീഭദ്രകാളി ക്ഷേത്രത്തിൽ 65 വർഷങ്ങൾക്കു ശേഷം പുതുക്കിപ്പണിത തങ്കജീവത സമർപ്പണ ചടങ്ങ് ഇന്ന് നടക്കും. ഇന്ന് രാവിലെ 6.30 ന് കണ്ണനാകുഴി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ നിന്നും ഘോഷയാത്രയായി ക്ഷേത്രത്തിലെത്തിക്കും. 9 ന് തിരുവിതാംകൂർ ദേവസ്വം ബോർഡംഗങ്ങളായ ജി.സുന്ദരേശൻ, അഡ്വ.എ.അജികുമാർ എന്നിവർ ചേർന്ന് സമർപ്പണം നിർവ്വഹിക്കും. ക്ഷേത്രം തന്ത്രി ദേവൻ സനൽനാരായണൻ, മേൽശാന്തി ആചാര്യ സുരേഷ് നമ്പൂതിരി എന്നിവർ മുഖ്യകാർമ്മികത്വം വഹിക്കും. ഉപദേശക സമിതി പ്രസിഡന്റ് വിഷ്ണു കുമാർ അദ്ധ്യക്ഷത വഹിക്കും. ദേവസ്വം ബോർഡ് സെക്രട്ടറി ജി.ബൈജു, തിരുവാഭരണ കമ്മീഷണർ സി.സുനില എന്നിവർ ശില്പികളെ ആദരിക്കും. ചടങ്ങിന്റെ ഭാഗമായി വൈകിട്ട് 6 മുതൽ ആദിമൂലം വെട്ടിക്കോട് ശ്രീ നാഗരാജ സ്വാമി ക്ഷേത്ര സന്നിധിയിൽ കൈനീട്ടപ്പറ.വർഷത്തിലൊരിക്കൽ തങ്കജീവിത ക്ഷേത്രത്തിലെത്തിച്ച് എഴുന്നള്ളിക്കുന്നതിന് ദേവസ്വം ബോർഡിന്റെ അനുമതിതേടിയിട്ടുണ്ടെന്ന് ക്ഷേത്ര ഉപദേശസമിതി പ്രസിഡന്റ് വിഷ്ണു കുമാർ, സെക്രട്ടറി സുധീഷ് സുരേന്ദ്രൻ, വൈസ് പ്രസിഡന്റ് ശോഭനകുമാരി, ജീവിത സമർപ്പണ കമ്മിറ്റി ചെയർമാൻ സന്തോഷ് കുമാർ, കൺവീനർ സുരേഷ് ഗോപി എന്നിവർ പറഞ്ഞു.