photo

ചാരുംമൂട്: ലോക ആരോഗ്യ ദിനാചരണ പരിപാടികളുടെ ഭാഗമായി ചാരുംമൂട് ടൗണിൽ പൊതു സ്ഥല ശുചീകരണം നടത്തി. 'എന്റെ ആരോഗ്യം എന്റെ അവകാശം മുദ്രാവാക്യവുമായി ജെ.സി.ഐ ചാരുംമൂട്, ഹരിത കർമ്മസേന കുടുംബാരോഗ്യ കേന്ദ്രം താമരക്കുളം എന്നിവ സംയുക്തമായാണ് ശുചീകരണം നടത്തിയത്. ജെ.സി.ഐ ചാപ്റ്റർ പ്രസിഡന്റ് എൻ.ആർ.രാജേഷ് ബാബു ഉദ്ഘാടനം ചെയ്തു. സെക്രട്ടറി വി.വിഷ്ണു, ഡോ.റീനു തോമസ്, ഗിരീഷ് അമ്മ, കെ.സുരേന്ദ്രൻ പിള്ള, വിശ്രുതൻ ആചാരി, ബാബുനന്ദനം, എസ്. സുനിൽകുമാർ തുടങ്ങിയവർ നേതൃത്വം നൽകി. മെഡിക്കൽ ഓഫീസർ ഡോ.എൽവിൻ ജോസ് ക്ലാസെടുത്തു.