ചെറുവാരണം:ശ്രീനാരായണപുരം ദേവസ്വംവക ഉപക്ഷേത്രമായ ഇലഞ്ഞാംകുളങ്ങര ഗുരുമന്ദിരത്തിൽ പ്രതിഷ്ഠാവാർഷികവും ഗണപതിഹോമവും നാളെ നടക്കും. രാവിലെ 6 ന് ഗണപതിഹോമം,7.30 ന് ഭാഗവത പാരായണം,8 മുതൽ വിശേഷാൽ ഗുരുപൂജ,ശാസ്താപൂജ,10 ന് മൈക്ക് സെറ്റ് സമർപ്പണം,രാത്രി 7.30 ന് ഭക്തിഗാനസുധ,തുടർന്ന് മധുരാന്നദാനം.