
അമ്പലപ്പുഴ : ഒഡിഷയിൽ നിന്ന് കഞ്ചാവെത്തിച്ചു വിൽപ്പന നടത്തിവന്ന നീർക്കുന്നം കളത്തിൽ വീട്ടിൽ സജിത്തിനെ (33) ഒരു കിലോ കഞ്ചാവുമായി വളഞ്ഞവഴിയിൽ നിന്ന് പിടികൂടി. കുറച്ചുനാളുകളായി ഇയാൾ നിരീക്ഷണത്തിലായിരുന്നു. ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡ് ഡിവൈ.എസ്.പി ബി.പങ്കജാക്ഷന്റെ നേതൃത്വത്തിലുള്ള ലഹരി വിരുദ്ധ സ്ക്വാഡും, അമ്പലപ്പുഴ ഡി.വൈ.എസ്.പി അനീഷിന്റെ നേതൃത്വത്തിലുള്ള സി.ഐ പ്രതിഷ് കുമാർ ,എസ്.ഐ ഹരിദാസ്, ഗ്രേഡ് എസ്.ഐ പ്രദീപ് ,എസ്.സി.പി.ഒ സിദിഖ്, രതീഷ്, ടോണി എന്നിവരടങ്ങിയ സംഘവും ചേർന്നാണ് പ്രതിയെ പിടികുടിയത്.