മാന്നാർ: കുട്ടംപേരൂർ ശ്രീ ശുഭാനന്ദാനന്ദാലയം ശ്രീ ശുഭാനന്ദാശ്രമത്തിൽ ശുഭാനന്ദ ഗുരുദേവന്റെ 142-ാം പൂരം തിരുന്നാൾ മഹാമഹത്തിന് തുടക്കം കുറിച്ച് , ഇന്ന് രാവിലെ 9 .30 നും 10 നും മദ്ധ്യേ ആശ്രമ മഠാധിപതി ശുഭാനന്ദ ശക്തി ഗുരുദേവർ കൊടിയേറ്റ് കർമ്മം നിർവഹിക്കും. 11 ന് ആത്മീയ പ്രഭാഷണം, അനുഗ്രഹ പ്രഭാഷണം തുടർന്ന് അന്നദാനം എന്നിവ നടക്കും. വൈകിട്ട് 4 മുതൽ ആദ്ധ്യാത്മിക പ്രഭാഷണം, 6.30 മുതൽ സമൂഹാരാധന, 9.30 മുതൽ ഭജന എന്നിവ നടക്കും. പൂരം തിരുന്നാളായ 20 ന് രാവിലെ 9ന് വർണശബളമായ ഘോഷയാത്ര ആലുംമൂട് ശിവപാർവ്വതി ക്ഷേത്രത്തിൽ നിന്ന് ആരംഭിക്കും. തുടർന്ന് മഠാധിപതി ശുഭാനന്ദ ശക്തി ഗുരുദേവർ അനുഗ്രഹ പ്രഭാഷണം നടത്തും. ഉച്ചക്ക് 12 .30 മുതൽ വസ്ത്രദാനം, 1 മുതൽ സമൂഹസദ്യ . വൈകിട്ട് 4 മുതൽ പൂരം ജന്മ നക്ഷത്ര മഹാസമ്മേളനം പി.എം.എ സ്ലാം മാന്നാർ ഉദ്‌ഘാടനം ചെയ്യും. സത്യാനന്ദജി ഗുരുദേവൻ അദ്ധ്യക്ഷത വഹിക്കും.