ഹരിപ്പാട്: ആലപ്പുഴ ലോക്‌സഭാ മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ.എ.എം.ആരിഫിന്റെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം ഇടതുപക്ഷ ജനാധിപത്യ സംയുക്ത മഹിളാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വനിതാ പാർലമെന്റ് 12 ന് വൈകിട്ട് 3ന് നാരകത്തറ റീൻ പാലസ് ഓഡിറ്റോറിയത്തിൽ നടക്കും. അഡ്വ.യു.പ്രതിഭ എം.എൽ.എ ഉദ്ഘാടനം ചെയ്യും. സി.കെ.ആശ എം.എൽ.എ, ചലച്ചിത്ര താരം ഗായത്രി വർഷ തുടങ്ങിയവർ പങ്കെടുക്കും.