ചേർത്തല: കുട്ടികളിൽ വർദ്ധിച്ചു വരുന്ന ലഹരി ഉപയോഗം രക്ഷകർത്താക്കൾ ആശങ്കയിലെന്ന് ശിശു സംരക്ഷണ രക്ഷകർതൃ സമിതി യോഗം അഭിപ്രായപ്പെട്ടു. പുതു തലമുറയെ ലഹരി രഹിത തലമുറയായി മാറ്റുന്നതിന് എല്ലാ രക്ഷകർത്താക്കളും മുന്നിട്ടിറങ്ങണമെന്നും യോഗം ആഹ്വാനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് വിജയൻ കാട്ടിപറമ്പിൽ അദ്ധ്യക്ഷത വഹിച്ചു. നെൽസൺ ചൊങ്ങംതറ,ടി.സി.ജോസുകുഞ്ഞ്,ആനി മെർളിൻ,പ്രവീൺകുമാർ,ജയറാണി ജീവൻ,അൽഫോൻസ,ഡെയ്സി സുരേഷ് എന്നിവർ സംസാരിച്ചു. പുതിയ ഭാരവാഹികളായി ആനി മെർളിൻ (പ്രസിഡന്റ്), നെൽസൺ ചൊങ്ങംതറ (സെക്രട്ടറി), ടി.സി.ജോസുകുഞ്ഞ് (ട്രഷറർ) എന്നിവരേയും തിരഞ്ഞെടുത്തു.