s

ആലപ്പുഴ: മാവേലിക്കര മണ്ഡലത്തിന്റെ വോട്ടെണ്ണൽ കേന്ദ്രമായ ബിഷപ്പ്‌മൂർ കോളേജിൽ ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടർ അലക്‌സ് വർഗീസും ജില്ലാ പൊലീസ് മേധാവി ചൈത്ര തെരേസ ജോണും പരിശോധന നടത്തി.
സുരക്ഷാക്രമീകരണങ്ങൾ, ഉദ്യോഗസ്ഥർക്ക് ഒരുക്കേണ്ട സൗകര്യങ്ങൾ തുടങ്ങിയവ വിലയിരുത്തി. 21 സ്ട്രോംഗ് റൂമുകളും ഏഴ് വോട്ടെണ്ണൽ ഹാളുമാണ് ഇവിടെയുള്ളത്.
എ.ഡി.എം വിനോദ് രാജ്, തിരഞ്ഞെടുപ്പ് ഡെപ്യൂട്ടി കളക്ടർ ജി.എസ്. രാധേഷ്, സീനിയർ സൂപ്രണ്ട് എസ്.അൻവർ, തഹസിൽദാർ സി.ഷിബു, ഡെപ്യൂട്ടി കമാൻഡൻന്റ് വി.സുരേഷ് ബാബു എന്നിവരും പരിശോധയിൽ പങ്കെടുത്തു.