
ഹരിപ്പാട് : വ്രത ശുദ്ധിയുടെ നിറവിൽ ഇസ്ലാം മത വിശ്വാസികൾ ചെറിയ പെരുന്നാൾ ആഘോഷിച്ചു. താമല്ലാക്കൽ മുഹിയുദ്ദീൻ മസ്ജിദിൽ നടന്ന നമസ്‌കാരത്തിനും പ്രാർത്ഥനയ്ക്കും ഇമാം ജഅ്ഫർ സാദിഖ് സഖാഫി നേതൃത്വം നൽകി. സിറാജുദ്ദീൻ മദനി, മുബാറക്ക് ജൗഹരി, നൗഷാദ് മുസ്ലിയാർ, സൂര്യ ഷംസുദ്ദീൻ എന്നിവർ പങ്കെടുത്തു. നാരകത്തറ ബദർ മസ്ജിദിൽ ഇമാം അൻസിൽ ബാഖവി നേതൃത്വം നൽകി. എം.സൈഫുദ്ദീൻ മുസ്‌ലിയാർ, അബ്ദുൽ മജീദ് മുസ്ലിയാർ,സൈനുൽ ആബിദീൻ അസ്ലമി, ബഷീർ സഖാഫി, അൻവർ അമ്പനാട് എന്നിവർ പങ്കെടുത്തു.