മാന്നാർ: ശുഭാനഗുരുദേവന്റെ കുട്ടംപേരൂർ ജന്മഭൂമിയിൽ 142-ാം പൂരം ജന്മനക്ഷത്ര മഹാമഹത്തിന് ഇന്ന് രാവിലെ ആദർശാശ്രമപൂജാരി മണിക്കുട്ടൻ കൊടിയേറ്റ് കർമ്മം നിർവഹിക്കും. ഉച്ചക്ക്12 ന് ഗുരുവിന്റെ നാമസങ്കീർത്തനപുസ്തകം ശാന്തിഗിരി ആശ്രമം സെക്രട്ടറി ഗുരുരത്നം ജ്ഞാനതപസി പ്രകാശകർമ്മംനിർവഹിക്കും. എം.എൽ.എമാരായ യു.പ്രതിഭ, ചാണ്ടിഉമ്മൻ എന്നിവർ മുഖ്യാഥിതികളാകും.
നാളെ ആനപ്പുറത്ത് എഴുന്നുള്ളിക്കുന്ന തിടമ്പ് സമർപ്പണം അക്കീരമൺ കാളിദാസഭട്ടതിരിപ്പാട് നിർവ്വഹിക്കും. അരുൺ കുമാർ എം.എൽ.എ മുഖ്യാതിഥിയാകും. 14ന് ആദർശാശ്രമ വെബ്സൈറ്റ് ഉദ്ഘാടനം മന്ത്രി സജി ചെറിയാൻ നിർവഹിക്കും. കെ.എ.കരീം മുഖ്യപ്രഭാഷണം നടത്തും. 20ന് പൂരംജന്മനക്ഷത്ര ഘോഷയാത്ര തൃക്കുരട്ടി മഹാദേവക്ഷേത്രത്തിൽ നിന്ന് ആരംഭിച്ച് ആദർശാശ്രമത്തിൽ എത്തിച്ചേരും.