ആലപ്പുഴ: ദിവസങ്ങളായി മലിനജലം കെട്ടിക്കിടക്കുന്ന ആലപ്പുഴ ബോട്ട് ജെട്ടി പരിസരത്ത് ദുർഗന്ധം വ്യാപിക്കുന്നു. ബോട്ട് ജെട്ടിയിലേക്കും ബസ് സ്റ്റാൻഡിലേക്കും യാത്ര ചെയ്യുന്ന കാൽനടയാത്രികർക്ക് ഈ വഴി മൂക്ക് പൊത്താതെ കടന്നുപോകാനാവില്ല. റോഡ് വികസനത്തിന്റെ ഭാഗമായി കെട്ടിടങ്ങൾ പൊളിച്ചുമാറ്റിയ പ്രദേശത്താണ് മഴവെള്ളം കെട്ടിക്കിടക്കുന്നത്.

പ്രദേശത്തെ ഓടയും ഒഴുക്കില്ലാതെ അടഞ്ഞു കിടക്കുന്ന നിലയിലാണ്. പ്ലാസ്റ്റിക് മാലിന്യവും കെട്ടിട മാലിന്യവും കെട്ടിക്കിടക്കുന്ന നിലയിലാണ് സ്ഥലം. കെട്ടിടങ്ങൾ പൊളിച്ചു മാറ്റിയതോടെ പ്രദേശത്ത് പലരും രാത്രിയിൽ മാലിന്യം നിക്ഷേപിക്കുന്നുണ്ടെന്ന ആക്ഷേപവുമുണ്ട്.മാലിന്യം നിറഞ്ഞ് തോടിന് സമാനമായാണ് സ്ഥലത്ത് വെള്ളക്കെട്ട് രൂപപ്പെട്ടിരിക്കുന്നത്.

വലിയ നാറ്റമാണ് ഇവിടെ അനുഭവപ്പെടുന്നത്. ഒരു വശത്ത് നീർകാക്കകളുടെ ശല്യം. മറുവശത്ത് മാലിന്യവും ദുർഗന്ധവും എന്നതാണ് സ്ഥിതി

- അഖില നായർ, വഴിയാത്രക്കാരി